പ്രവാസികള്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ഇനി ക്യൂ നില്‍ക്കേണ്ട, പുതിയ സംവിധാനം നിലവിൽ വന്നു.
കൊച്ചി: വിദേശത്തു നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ടതില്ല. സാധനങ്ങള്‍ പ്രീ- ഓര്‍ഡര്‍ ചെയ്യാനുള്ള പുതിയ സംവിധാനം നിലവില്‍ വന്നു. ഇതോടെ വെബ്‌സൈറ്റ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ശേഷം ഷോപ്പിലെ പ്രത്യേക കൗണ്ടറില്‍ പണം നല്‍കി അവ സ്വീകരിക്കാം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഒളിമ്പ്യന്‍ പി. ആര്‍. ശ്രീജേഷാണ് പ്രീ ഓര്‍ഡറിംഗ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്.
കൊച്ചിന്‍ ഡ്യൂട്ടി ഫ്രീയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cochindutyfree.com വഴി പ്രീ ഓര്‍ഡര്‍ സംവിധാനത്തിലെത്തി ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാം. ഓഫറുകള്‍, വില തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാം. ഡ്യൂട്ടി ഫ്രീയുടെ അറൈവല്‍ സ്റ്റോറിലാണ് നിലവില്‍ പ്രീ ഓര്‍ഡര്‍ സൗകര്യം ലഭ്യമാവുക.
ഷോപ്പില്‍ എത്തിയാല്‍ പ്രത്യേക കൗണ്ടറില്‍ പണം നല്‍കി കസ്റ്റമര്‍ക്ക് ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കാം. ഇതുവഴി സമയം ലാഭിക്കാമെന്ന് മാത്രമല്ല, പ്രീ ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ നല്‍കുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ