രാഷ്ട്രീയ കൊലപാതകങ്ങള്‍: ആലപ്പുഴയില്‍ ഇന്ന് സര്‍വകക്ഷി യോഗം; മന്ത്രിമാര്‍ പങ്കെടുത്തേക്കും.

രാഷ്ട്രീയ കൊലപാതകങ്ങള്‍: ആലപ്പുഴയില്‍ ഇന്ന് സര്‍വകക്ഷി യോഗം; മന്ത്രിമാര്‍ പങ്കെടുത്തേക്കും.

ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ സർവകക്ഷി യോഗം വിളിച്ച് ജില്ലാ കളക്ടർ. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം ചേരുക.
മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികളും ആക്രമണ സംഭവങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങളും യോഗത്തിൽ ചർച്ചചെയ്യും.
       നിലവിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ. എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.



Post a Comment

വളരെ പുതിയ വളരെ പഴയ