പത്തു വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും.

പത്തു വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും.
ന്യൂ ഡൽഹി: ഡൽഹിയിൽ പത്തു വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും. രാജ്യതലസ്ഥാനമായ ഡൽഹിയിൽ മലീനകരണം അതിന്റെ സർവ സീമകളും കടന്ന് മുന്നോട്ട് കുതിക്കുകയാണ്. മലീനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിരവധി നിർദ്ദേശങ്ങളും നിയമങ്ങളും ഡൽഹി സർക്കാർ നടപ്പിലാക്കുന്നുണ്ട്.
     ഡൽഹിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണം പെട്രോൾ-ഡീസൽ വാഹനങ്ങളുടെ പുകയാണ്. അവയിൽ നിന്നുള്ള മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം നടപ്പിലാക്കുകയാണ് ഡൽഹിയിൽ.
       2022 ജനുവരി ഒന്നു മുതൽ 10 വർഷത്തിന് മുകളിൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. പത്തു വർഷത്തിന് മുകളിൽ പഴക്കമുള്ള എല്ലാ ഡീസൽ വാഹനങ്ങളുടെയും ഡൽഹിയിലെ രജിസ്‌ട്രേഷൻ അസാധുവാകും. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ചാണ് നടപടി. അതേസമയം, ഈ വാഹനങ്ങൾക്ക് എൻഎസി ലെറ്റർ വാങ്ങിയ ശേഷം മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. കൂടാതെ ഈ വാഹനങ്ങൾ ഇവി കിറ്റ് ഘടിപ്പിച്ച് ഇലക്ട്രിക് കാറാക്കി മാറ്റി ഓടിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. സർക്കാർ അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് ഇവി കിറ്റ് ഘടിപ്പിച്ച വാഹനങ്ങളിൽ മാത്രമേ ഇത് സാധ്യമാകൂ.

Post a Comment

വളരെ പുതിയ വളരെ പഴയ