വാല്‍പ്പാറ സന്ദര്‍ശിക്കാനെത്തിയവര്‍ ചെക്ക്പോസ്റ്റില്‍ മണിക്കൂറുകളോളം കുടുങ്ങി.
ചാലക്കുടി: കേരളത്തില്‍ നിന്ന് വാല്‍പ്പാറ സന്ദര്‍ശിക്കാനെത്തിയവര്‍ മലക്കപ്പാറ ചെക്ക്പോസ്റ്റില്‍ മണിക്കൂറുകളോളം കുടുങ്ങി. അപ്രതീക്ഷിതമായി തമിഴ്നാട് സര്‍ക്കാറിന്റെ പുതിയ ഉത്തരവാണ് വിനോദസഞ്ചാരികള്‍ക്ക് വിനയായത്. ഇ-പാസില്ലാതെ കേരളത്തില്‍ നിന്ന് ആരെയും പ്രവേശിപ്പിക്കേണ്ടതില്ലെന്ന് കോയമ്പ ത്തൂര്‍ കലക്ടര്‍ വെള്ളിയാഴ്ച വൈകീട്ട് ഉത്തരവിറക്കിയിരുന്നു. ഇത് വിനോദസഞ്ചാരികളുടെയോ കേരള ഫോറസ്റ്റ് അധികൃതരുടെയോ ശ്രദ്ധയില്‍പെട്ടിരുന്നില്ല.
വിനോദസഞ്ചാരികള്‍ മലക്കപ്പാറയില്‍ എത്തിയപ്പോള്‍ തമിഴ്നാട് ചെക്ക്പോസ്റ്റില്‍ തടയുകയായിരുന്നു. ഇതോടെ ബൈക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും നീണ്ട വരി പ്രത്യക്ഷപ്പെട്ടു. പലരും വഴിയില്‍ കുത്തിയിരുന്നു. അവിടെനിന്ന് ഇ-പാസെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന് ലഭിച്ചതുമില്ല. റൂട്ട് ബസുകളില്‍ പോകാന്‍ ചിലര്‍ ശ്രമം നടത്തിയെങ്കിലും ബസുകള്‍ ഓടിയിരുന്നില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ