നാലു ട്രെയിനുകളിൽ കൂടി അൺ റിസർവ്ഡ് കോച്ചുകൾ.
തിരു.: കേരളത്തിലൂടെ ഓടുന്ന നാലു ട്രെയിനുകളില്‍ കൂടി റിസര്‍വേഷൻ ഇല്ലാത്ത കോച്ചുകള്‍ അനുവദിച്ചു. ജനുവരി ഒന്നു മുതലാകും ഇത് നടപ്പില്‍ വരിക. മലബാര്‍ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ചെന്നൈ-മംഗലാപുരം മെയില്‍, വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചത്.
ഇതോടെ ഈ ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റുകാര്‍ക്കും സീസണ്‍ ടിക്കറ്റുകാര്‍ക്കും യാത്ര ചെയ്യാനാകും. കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി റിസർവ് ചെയ്ത് മാത്രമായിരുന്നു യാത്ര ചെയ്യാൻ സാധിച്ചിരുന്നത്. മലബാര്‍, മാവേലി അടക്കമുള്ള രാത്രി ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കാത്തത് സ്ഥിരം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിൽ ആക്കിയിരുന്നു.
കേരളത്തിലൂടെ ഓടുന്ന പത്ത് ട്രെയിനുകളിൽ നേരത്തെ തന്നെ റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചിരുന്നു. മൊത്തം 18 ട്രെയിനുകളിലാണ് റിസർവേഷൻ ഇല്ലാത്ത കോച്ചുകൾ അനുവദിച്ചത്.
إرسال تعليق