അന്വേഷണത്തിനെത്തിയ പോലീസ് സംഘത്തിന് നേരേ ആക്രമണം; രണ്ട് പോലീസുകാര്‍ക്ക് പരിക്ക്.

അന്വേഷണത്തിനെത്തിയ പോലീസ് സംഘത്തിന് നേരേ ആക്രമണം; രണ്ട് പോലീസുകാര്‍ക്ക് പരിക്ക്.
പത്തനംതിട്ട: പന്തളം മാന്തുകയില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം. പരിക്കേറ്റ പന്തളം എസ്‌ഐ ഗോപന്‍, സിവില്‍ പോലീസ് ഓഫീസര്‍ ബിജു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പ്രദേശ വാസിയായ അജി എന്ന ആള്‍ നല്‍കിയ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാൻ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. 
       ശനിയാഴ്ച ഒരുമണിയോടെയാണ് സംഭവം. പ്രദേശവാസികളായ രണ്ടു പേര്‍ തമ്മില്‍ ദീര്‍ഘകാലമായി നില നില്‍ക്കുന്ന പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള പരാതി അന്വേഷിക്കാനാണ് പോലീസ് സംഘം എത്തിയത്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പരാതിക്കാരനേയും ആരോപണ വിധേയനേയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് പോലീസ് ശ്രമിച്ചത്. ഇതിനിടെ അജിയുടെ എതിര്‍കക്ഷിയായ മനു, ഇയാളുടെ ബന്ധു അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവര്‍ പോലീസിനെ തടയുകയായിരുന്നു. ഇതിനിടെ ഉണ്ടായ പിടിവലിക്കിടെയാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. 
എസ്‌ഐ ഗോപന്റെ കാലിനും ബിജുവിന്റെ കൈയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരേയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. 
സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ അജി, എതിര്‍ കക്ഷികളായ മനു, രാഹുല്‍ എന്നിവരെ സംഭവസ്ഥലത്തു നിന്ന് പോലീസ് സംഘം സ്റ്റേഷനിലെത്തിച്ചു. ഇതില്‍ മനു, രാഹുല്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Post a Comment

أحدث أقدم