ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരത്ത്..... പി. ടി. മറഞ്ഞു.

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരത്ത്..... പി. ടി. മറഞ്ഞു.

കൊച്ചി: കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റും തൃക്കാക്കര എം.എൽ.എയുമായ പി. ടി. തോമസിന് അന്ത്യാഞ്ജലി.വെല്ലൂരിൽ നിന്നും കൊണ്ടു വന്ന മൃതദേഹം, ഇടുക്കി, എറണാകുളം ടൗൺ ഹാൾ,  തൃക്കാക്കര മുനിസിപ്പൽ കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലെ പൊതു ദർശനത്തിനു ശേഷം, രവിപുരം ശ്മശാനത്തിൽ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. മതചടങ്ങുകൾ ഒന്നുമില്ലാത്ത സംസ്കാര ചടങ്ങിൽ മക്കളായ വിഷ്ണുവും വിവേകും ചിതയ്ക്ക് തീ കൊളുത്തി. 
      ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി... എന്നു തുടങ്ങുന്ന വയലാർ, ദേവരാജൻ കൂട്ടുകെെട്ടിൽ പിറന്ന, മാധുരി പാടിയ ചലച്ചിത്ര ഗാനത്തിൻ്റെ അകമ്പടിയോടെ പി.ടി. മടങ്ങി.      
        തങ്ങളുടെ പ്രിയനേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്. പാലാരിവട്ടത്തെ വീട്ടിലും എറണാകുളം ഡി.സി.സി. ഓഫീസായ ചൈതന്യയിലും എത്തിയവർക്ക് ആദരമർപ്പിക്കാൻ അവസരം നൽകിയിരുന്നു.

Post a Comment

أحدث أقدم