നിയമം ആരും കൈയിലെടുക്കരുത്, രാഷ്ട്രീയ കൊലപാതകം ഏറെ ദുഃഖവും നാണക്കേടും; ഗവർണ്ണർ.

നിയമം ആരും കൈയിലെടുക്കരുത്, രാഷ്ട്രീയ കൊലപാതകം ഏറെ ദുഃഖവും നാണക്കേടും; ഗവർണ്ണർ.
തിരു.: നിയമം ആരും കൈയിലെടുക്കരുതെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം ആരും കൈയിലെടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഭിന്നത കൊലപാതകങ്ങൾക്ക് കാരണമാകരുത്. ഇത്തരം കൊലപാതകങ്ങൾ ആധുനിക സംസ്‌കാരത്തിന് ചേർന്നതല്ല. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഗവർണ്ണർ പറഞ്ഞു. 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നിരിക്കുകയാണ്. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ. എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.



Post a Comment

വളരെ പുതിയ വളരെ പഴയ