പി. ജയചന്ദ്രന് ജെ. സി. ഡാനിയേൽ അവാർഡ്.
തിരു.: സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ. സി.ഡാനിയേൽ അവാർഡിന് (5 ലക്ഷം രൂപ) ഗായകൻ പി. ജയചന്ദ്രനെ തിരഞ്ഞെടുത്തു. അര നൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞു നിൽക്കുന്ന ജയചന്ദ്രൻ, മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്ര വഴികളിൽ വ്യക്തിമുദ്ര പതിപ്പിച്ചെന്ന് അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ ജൂറി അഭിപ്രായപ്പെട്ടു.
പുരസ്കാര സമർപ്പണം 23 ന് സെക്രട്ടേറിയറ്റ് ഡർബാർ ഹാളിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിവിധ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1985 ൽ ദേശീയ പുരസ്കാരം നേടി. മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ച് തവണ നേടി.
‘എന്റെ ശ്രോതാക്കൾക്കും എന്നെ സ്നേഹിക്കുന്നവർക്കും എന്നെ അനുഗ്രഹിക്കുന്നവർക്കും കിട്ടിയ ബഹുമതിയാണിത്. ഞാനൊരു നിമിത്തം മാത്രം.' പി.ജയചന്ദ്രൻ പറഞ്ഞു.
إرسال تعليق