അർജന്റീന - ബ്രസീൽ സ്വപ്ന ഫൈനൽ.
ബ്രസീലിയ: കോപ്പ അമേരിക്കയിൽ ഒടുവിൽ അർജന്റീന - ബ്രസീൽ സ്വപ്ന ഫൈനൽ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനലിൽ കൊളംബിയയെ തകർത്താണ് അർജന്റീന ഫൈനൽ ബർത്ത് ഉറപ്പാക്കിയത്. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ് ടീമിന്റെ ഹീറോയായത്. അർജന്റീന മൂന്ന് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ കൊളംബിയക്ക് രണ്ടെണ്ണം മാത്രമേ വലയിലെത്താക്കാനായുള്ളൂ.
ആദ്യ സെമിയിൽ പെറുവിനെ 1-0ന് തോൽപ്പിച്ചാണ് ബ്രസീൽ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഞായറാഴ്ചയാണ് ഫൈനൽ.
إرسال تعليق