ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു.
എരുമേലി: കണമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു. തിട്ടയിലെ കട്ടിങ്ങിൽ ഇടിച്ചു നിന്നതിനാൽ ബസ് താഴ്ചയിലേക്ക് പോയില്ല. ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കുണ്ട്. നാട്ടുകാർ ബസിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്ത് രക്ഷാ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ പോലിസ്, ഫയർ ഫോഴ്സ്, മോട്ടോർ വെഹിക്കിൾ റോഡ് സേഫ് സോൺ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം ഏറ്റെടുത്തു. ബസിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ.

Post a Comment

വളരെ പുതിയ വളരെ പഴയ