543 റെയിൽവേ സ്റ്റേഷനുകളില്‍ സൗജന്യ അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചു.
പാലക്കാട്: രാജ്യത്ത് 543 റെയിവേ സ്റ്റേഷനുകളില്‍ സൗജന്യ അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചു. ഇതില്‍ 129 സ്റ്റേഷനുകള്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്കു കീഴിലാണ്. പൊതു മേഖലാ സ്ഥാപനം റെയില്‍ടെല്‍ ആണു റെയില്‍വയര്‍ എന്ന പേരില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്.
വൈഫൈ കണക്‌ഷനുകളില്‍ നിന്ന് റെയില്‍വയര്‍ തിരഞ്ഞെടുത്തു പോര്‍ട്ടലില്‍ മൊബൈല്‍ നമ്പർ നല്‍കുക. അപ്പോള്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്‌വേഡ് (ഒടിപി) രേഖപ്പെടുത്തിയാല്‍ വൈഫൈ കണക്‌ഷന്‍ ലഭിക്കും. 30 മിനിറ്റ് സൗജന്യമാണ്. കൂടുതല്‍ സമയം ഉപയോഗിക്കാന്‍ 10 രൂപ മുതലുള്ള പ്ലാനുകള്‍ ലഭ്യമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ