ദേശീയ ക്ഷീരദിനത്തിൽ, ഡോ. വർഗീസ് കുര്യൻ്റെ ജന്മശതാബ്ദി ആഘോഷത്തിന് തുടക്കം.

ദേശീയ ക്ഷീരദിനത്തിൽ, ഡോ. വർഗീസ് കുര്യൻ്റെ ജന്മശതാബ്ദി ആഘോഷത്തിന് തുടക്കം.
കൊച്ചി:  ഇന്ത്യൻ ധവള വിപ്ലവത്തിൻ്റെ പിതാവ് പത്മവിഭൂഷൻ ഡോ. വർഗീസ് കുര്യൻ്റെ ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി കേരള കർഷക യൂണിയൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ക്ഷീര കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു.
      ചിറ്റേത്തുകര ക്ഷീര സഹകരണ സംഘം പ്രസിഡൻ്റ് എം. എൻ. ഗിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നഗരസഭാ കൗൺസിലർ സുധാ ദിലീപ് കുമാർ നഗരത്തിലെ പ്രമുഖ ക്ഷീര കർഷകൻ വി. സന്തോഷ് കുമാർ ഷേണായിയെ ഗോശാലയിൽ എത്തി പൊന്നാട അണിയിച്ചു. തുടർന്ന് പത്മവിഭൂഷൻ ഡോ. വർഗീസ് കുര്യൻ്റെ ജന്മശതാബ്ദി ആഘോഷം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉൽഘാടനം ചെയ്തു. കേരളകർഷക യൂണിയൻ പ്രസിഡൻ്റ് സുധീഷ് നായർ, ഭാരവാഹികളായ എം. എൻ ഗിരി, എൻ. എൻ. ഷാജി, അയൂബ് മേലേടത്ത്, ജില്ലാ പ്രസിഡൻ്റ് ജോയി ഇളമക്കര, ബിജെപി ജില്ലാ കമ്മറ്റി അംഗം കെ. എസ്. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
    തൻ്റെ ദീർഘവീക്ഷണവും നിശ്ചയദാർഡ്യവും കൊണ്ട് പാൽ ഉൽപ്പാദനത്തിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിച്ച "ഇന്ത്യയുടെ മിൽക്ക് മാൻ" എന്ന് ലോകം അംഗീകരിക്കുന്ന പത്മവിഭൂഷൻ ഡോ. വർഗീസ് കുര്യൻ്റെ ജന്മദിനമായ നവംബർ 26 ന് നാം ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത് ഏറെ ശ്ലാഘനീയമാണന്നും ഉചഭോക്ത്യ സംസ്ഥാനമായ കേരളത്തെ പാൽ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ നമുക്ക് ഈ ക്ഷീരദിനത്തിൽ പ്രതിജ്ഞ എടുക്കാമെന്നും ഉൽഘാടന പ്രസംഗത്തിൽ കുരുവിള മാത്യൂസ് ചൂണ്ടിക്കാട്ടി. സംസ്ഥാന വ്യാപകമായി ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.


Post a Comment

വളരെ പുതിയ വളരെ പഴയ