ദാരിദ്ര്യസൂചിക പുറത്തു വിട്ട് നീതി ആയോഗ്, ഇന്ത്യയില്‍ ദരിദ്രരില്ലാത്ത ഏക ജില്ല കേരളത്തില്‍.

ദാരിദ്ര്യസൂചിക പുറത്തു വിട്ട് നീതി ആയോഗ്, ഇന്ത്യയില്‍ ദരിദ്രരില്ലാത്ത ഏക ജില്ല കേരളത്തില്‍.
ന്യൂഡല്‍ഹി: ദാരിദ്ര്യസൂചിക പുറത്തുവിട്ട് നീതി ആയോഗ്. സൂചിക പ്രകാരം കോട്ടയമാണ് ഇന്ത്യയില്‍ ദരിദ്രരില്ലാത്ത ഏക ജില്ല. രാജ്യത്ത് ഏറ്റവും കുറവ് ശിശുമരണം റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ ശിശു മരണം ഉത്തര്‍പ്രദേശിലാണ് (4.97%), തൊട്ടുപിന്നില്‍ ബിഹാര്‍(4.58%) ആണ്. പോഷകാഹാര പ്രശ്നങ്ങളും ഏറ്റവും കൂടുതലുള്ളത് ബിഹാറില്‍ (51.88%) തന്നെയാണ്. ജാര്‍ഖണ്ഡ് (47.99%) ആണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവുള്ള സംസ്ഥാനം സിക്കിം (13.32%) ആണ്. കേരളത്തില്‍ 15.29 ശതമാനമാണ് പോഷകാഹാര പ്രശ്നങ്ങള്‍. നീതി ആയോഗിന്റെ ദാരിദ്ര്യസൂചിക പ്രകാരം സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മികവ് പുലര്‍ത്തുന്ന സംസ്ഥാനം കേരളമാണ്.(0.54%). ഹിമാചല്‍ പ്രദേശ് (0.89%) ആണ് പിറകില്‍ നിന്ന് രണ്ടാമത്. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മോശം പ്രവര്‍ത്തനം കാഴ്ച വച്ചത് ബിഹാറിലാണ് (12.57%), ഉത്തര്‍പ്രദേശ് (11.9%) ആണ് തൊട്ടുപിന്നില്‍.
മണിപ്പൂരിലാണ് (60.8%) ശുദ്ധജല ലഭ്യത പ്രശ്നം ഏറ്റവും കൂടുതലുള്ളത്. മേഘാലയ (33.52%) ആണ് തൊട്ടു പിന്നില്‍. പഞ്ചാബിലാണ് (1.93) ശുദ്ധജല ലഭ്യത പ്രശ്നം ഏറ്റവും കുറവ്. കേരളത്തില്‍ ഇത് 5.91 ശതമാനമാണ്. ഏറ്റവും ശുചിത്വമുള്ള സംസ്ഥാനം കേരളമാണെന്നാണ് (1.86%) കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശുചിത്വ പ്രശ്നം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ജാര്‍ഖണ്ഡും (75.38), ബിഹാറുമാണ് (73.61%) ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

Post a Comment

വളരെ പുതിയ വളരെ പഴയ