അർദ്ധരാത്രി വീട്ടുപറമ്പിൽ കെ-റെയിൽ സർവ്വേ കല്ലിട്ട് ഉദ്യോഗസ്ഥർ; അന്വേഷിച്ച് ചെന്നവരെ ഭീഷണിപ്പെടുത്തിയതായി പരാതി.
കൂർക്കഞ്ചേരി വില്ലേജിൽ സോമിൽ റോഡ് ഭാഗത്ത് റെയിൽവേ ലൈനിനോട് ചേർന്നും പൂങ്കുന്നം വില്ലേജിലെ പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസം രാത്രി അതിര് കല്ലിട്ട് പോയത്. കൂർക്കഞ്ചേരി ഭാഗത്തെ 12 വീടുകളുടെ പറമ്പിലും പൂങ്കുന്നത്ത് 5 വീടുകളുടെ അതിർത്തിപരിധിയിലും കല്ല് ഇട്ടിട്ടുണ്ട്.
കെ റെയിൽ എന്ന് എഴുതിയ മഞ്ഞ നിറത്തിലുള്ള കല്ലുകളാണ് സ്ഥാപിച്ചത്. പരിസ്ഥിതി- സാമൂഹികഘാത പഠനം നടത്തുന്നതിന്റെ ഭാഗമായുള്ള സർവേക്കാണ് ഇപ്പോൾ കല്ലിടുന്നതെന്നാണ് വിശദീകരണം. നേരത്തെ തിരുവനന്തപുരം, കണ്ണൂർ, എറണാകുളം തുടങ്ങിയ ജില്ലകളിൽ കല്ലിടുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് തൃശ്ശൂരിൽ രാത്രി വന്ന് കല്ലിട്ട് പോയത്.
إرسال تعليق