വിദേശത്തു നിന്ന് എത്തുന്നവർക്ക് ഒരാഴ്ച ക്വാറന്റീൻ.

വിദേശത്തു നിന്ന് എത്തുന്നവർക്ക് ഒരാഴ്ച ക്വാറന്റീൻ
തിരു.: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തു നിന്നെത്തുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണമെന്നു സംസ്ഥാന സർക്കാർ. കേന്ദ്ര മാർഗ്ഗനിർദ്ദേശ പ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം. ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർടിപിസിആർ പരിശോധന നടത്തി എയർസുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. 
    കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്ന വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവരെ കൂടുതൽ നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവർ സംസ്ഥാനത്ത് എത്തിയിട്ട് എയർ പോർട്ടുകളിൽ വീണ്ടും ആർടിപിസിആർ പരിശോധന നടത്തണം. ക്വാറന്റീൻ തീരുമ്പോഴും ആർടിപിസിആർ പരിശോധന നടത്തണം. ഇവർ കോവിഡ് പോസിറ്റീവായാൽ ജനിതക ശ്രേണീകരണത്തിനു സാംപിൾ അയയ്ക്കണമെന്ന കേന്ദ്ര നിർദ്ദേശവും സംസ്ഥാനത്തിനു ലഭിച്ചു.
     പൊതുമാർഗ്ഗരേഖ നൽകിയിട്ടില്ലെങ്കിലും യുകെ, യൂറോപ്യൻ രാജ്യങ്ങൾ, ഇസ്രയേൽ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക, ബോട്‍സ്വാന, ബ്രസീൽ, ബംഗ്ലദേശ്, ചൈന, മൊറീഷ്യസ്, ന്യൂസീലൻഡ്, സിംബാബ്‍വെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അധികസുരക്ഷ ഉറപ്പാക്കണമെന്നു കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم