ഇന്ന് സിപിഎം ഹര്‍ത്താല്‍.
തിരുവല്ല: നഗരസഭയിലും സമീപത്തെ 5 പഞ്ചായത്തുകളിലും ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍ നടക്കുന്നു. പെരിങ്ങര ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മുൻ അംഗവും ആയിരുന്ന സന്ദീപ് കുമാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് സിപിഎം ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രി 8 മണിയോടെ മേപ്രാലില്‍ വച്ചുണ്ടായ അക്രമണത്തിലാണ് മരണം. വ്യക്തി വൈരാഗ്യമാവാം കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. സന്ദീപിന്റെ നാട്ടുകാരനായ യുവാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത് എന്നാണ് പ്രാഥമിക വിവരം.
إرسال تعليق