രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ, കേരളത്തിന് അതീവ നിർണ്ണായകം.

രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ, കേരളത്തിന് അതീവ നിർണ്ണായകം. 
തിരു.: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ, കേന്ദ്ര മാർഗ്ഗനിർദ്ദേശം നിലവിൽ വരുന്നതിന് മുൻപ് എത്തിയ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവരെ കണ്ടെത്തൽ കേരളത്തിന് അതീവ നിർണ്ണായകം. നവംബർ 22ന് സാംമ്പിൾ എടുത്തവരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത് എന്നതിനാൽ, മാർഗ്ഗനിർദ്ദേശത്തിന് മുൻപേ തന്നെ എയർപോർട്ടുകളിലൂടെ വ്യാപനമുണ്ടാകാനുള്ള സാധ്യതയുണ്ടാകാം. കഴിഞ്ഞ ദിവസം കർണാടകയിൽ സ്ഥിരീകരിച്ച 2 കേസുകളിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബൈ വഴിയെത്തിയയാളുടെ ജനിത ശ്രേണീകരണത്തിനായുള്ള സാമ്പിൾ എടുത്തത്  22-ാംതീയതിയാണ്. അതായത് പരിശോധിക്കാനുള്ള കേന്ദ്ര മാർഗ്ഗനിർദ്ദേശം നടപ്പാവുന്നതിനും 10 ദിവസം മുൻപ്. രണ്ടാമത്തെയാളുടെ സാമ്പിളെടുത്തത് 22ന്. അതായത്, മാർഗ്ഗനിർദ്ദേശം നടപ്പാവും മുൻപ് തന്നെ ഒമിക്രോൺ രാജ്യത്തുണ്ടെന്ന് ചുരുക്കം. ഇത് കേരളത്തിനും വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ എത്തിയവരുടെ വിവരം നിർണ്ണായകം ആകുന്നത്. വിവരങ്ങൾ എടുത്തു വരുന്നതേ ഉള്ളൂവെന്നാണ് സർക്കാർ പറയുന്നത്.

Post a Comment

أحدث أقدم