അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു.

അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു.
വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യൂ (19) ആണ് കൊല്ലപ്പെട്ടത്. അലബാമ മോണ്ട്‌ഗോമറിയിലാണ് സംഭവം. നിരണം ഇടപ്പള്ളിപ്പറമ്പില്‍ ബോൺ മാത്യൂ, ബിന്‍സി ദമ്പതികളുടെ മകളാണ്. അബലാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിലണ് ഇവരുടെ വസതിയില്‍ വച്ചായിരുന്നു സംഭവം. ഉറങ്ങുന്നതിനിടെയാണ് 19 കാരിയായ മറിയം സൂസന്‍ മാത്യു അപകടത്തില്‍പെട്ടത്. മുകളിലെ നിലയില്‍ താമസിക്കുന്ന വ്യക്തിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയാണ് അപടകടത്തിന് ഇടയാക്കിയതെന്നാണ് വിവരം.
      ഫ്‌ളോര്‍ തുളച്ചെത്തിയ വെടിയുണ്ടയാണ് മറിയത്തിന്റെ ജീവനെടുത്തത്. സംഭവത്തെ കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. നേരത്തെ ഗള്‍ഫിലായിരുന്ന മറിയം സൂസന്‍ മാത്യൂ നാല് മാസങ്ങള്‍ക്ക് മുമ്പാണ് യുഎസിലെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരും.



Post a Comment

أحدث أقدم