കത്തോലിക്കാ ബാവായ്ക്ക് കോട്ടയം ഭദ്രാസനത്തിൻ്റെ സ്വീകരണം ഇന്ന്.
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നവാഭിഷിക്തനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കത്തോലിക്കാ ബാവാ തിരുമേനിക്ക് മാതൃ മെത്രാസനവും, ബാവാ മെത്രാപ്പോലീത്തായുമായ കോട്ടയം മെത്രാസനം ഇന്ന് സ്വീകരണം നൽകും.
പാമ്പാടി സെൻറ് ജോൺസ് കത്തീഡ്രലിൽ ഉച്ചക്ക് 1.30 ന് എത്തിച്ചേരുന്ന ബാവാ തിരുമേനി, കത്തീഡ്രൽ പള്ളിയിൽ സ്വീകരണം ഏറ്റുവാങ്ങി ധൂപപ്രാർത്ഥന നടത്തും.
1.45 ന് കത്തീഡ്രൽ പള്ളിയിൽ നിന്ന് മെത്രാസനത്തിലെ വൈദീകരുടെയും, പള്ളികളുടെയും, ആദ്ധ്യാത്മിക സംഘടനകളുടെയും, മെത്രാസന കൗൺസിലംഗങ്ങളുടെയും സഭാ മാനേജിങ് കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ പരിശുദ്ധ ബാവാ തിരുമേനിയെ സ്വീകരിച്ചു കൊണ്ടുള്ള വാഹനഘോഷയാത്ര പാമ്പാടി മാർ കുരിയാക്കോസ് ദയറായിലേക്ക് ആരംഭിക്കും.
2.45 ന് ദയറായിൽ എത്തി ധൂപപ്രാർത്ഥന നടത്തും. 3.00 ന് പി. സി. യോഹന്നാൻ റമ്പാൻ മെമ്മോറിയൽ ഹാളിൽ മെത്രാസന സഹായ മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന അനുമോദന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാത്യു അറയ്ക്കൽ ഉത്ഘാടനം ചെയ്യും. ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തും. അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്ത, ബിഷപ്പ് തോമസ്. കെ. ഉമ്മൻ, വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞനാനന്ദ തീർഥപാദർ എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും.
തോമസ് ചാഴിക്കാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. റെജി സഖറിയ, വൈദിക ട്രസ്റ്റി ഫാ. ഡോ.എം. ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും.
إرسال تعليق