ബസ്സ് സമരം പിൻവലിച്ചു.
കോട്ടയം: സംസ്ഥാനത്തു ഇന്ന് നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഇന്നലെ രാത്രി വൈകി, ബസ് ഉടമകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
വിദ്യാർത്ഥികളുടെ ഉൾപ്പെടെയുള്ള യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബസ്സ് സമരം പ്രഖ്യാപിച്ചത്. ബസ്സ് ഉടമകളുടെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ അനുഭാവപൂർവ്വമായ തീരുമാനം എടുക്കുമെന്ന ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്.
إرسال تعليق