ജി.എസ്​.ടിയില്‍ മാറ്റങ്ങള്‍ വരുന്നു; നികുതി സ​മ്പ്രദായത്തെ അടിമുടി പരിഷ്​കരിക്കും.

ജി.എസ്​.ടിയില്‍ മാറ്റങ്ങള്‍ വരുന്നു; നികുതി സ​മ്പ്രദായത്തെ അടിമുടി പരിഷ്​കരിക്കും.
ന്യൂഡല്‍ഹി: ജി.എസ്​.ടിയില്‍ സമഗ്രമായ പരിഷ്കാരങ്ങള്‍ക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പുതിയ നികുതി സ​മ്പ്രദായം, അടുത്ത ജൂലൈയില്‍ അഞ്ച്​ വര്‍ഷം തികക്കാനിരിക്കെയാണ്.
      നികുതി ഘടനയിലെ പരിഷ്കാരങ്ങള്‍ മുതല്‍ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കിയ ഉല്‍പന്നങ്ങളുടെ ലിസ്റ്റില്‍ വരെ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിലവില്‍ ജി.എസ്​.ടിയില്‍ നാല്​ നിരക്കുകളാണ്​ ഉള്ളത്​. ഇത്​ മൂന്നായി ചുരുങ്ങുമെന്നാണ്​ റിപ്പോര്‍ട്ട്​. സംസ്ഥാന സര്‍ക്കാറുകള്‍ക്ക്​ നല്‍കുന്ന ജി.എസ്​.ടി. നഷ്ടപരിഹാരവും അടുത്ത വര്‍ഷം മുതല്‍ ഒഴിവാക്കും. കര്‍ണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി ഉടന്‍ ഇതിനുള്ള ശിപാര്‍ശകള്‍ നല്‍കും. ഇത്​ അടുത്ത ജി.എസ്​.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ്​ റിപ്പോര്‍ട്ട്​.
        നികുതിഘടനയില്‍ മാറ്റം വരുന്നതിനോട്​ സംസ്ഥാനങ്ങള്‍ അനുകൂലിക്കുന്നുവെന്നാണ്​​ വിവരം. അഞ്ച്​, 12 ശതമാനം നിരക്കുകള്‍ ഒറ്റ നിരക്കായി മാറ്റുമെന്നാണ്​ സൂചന. നിലവില്‍ ജി.എസ്​.ടിയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന പല സേവനങ്ങളും ചരക്കുകളും നികുതി പരിധിയിലേക്ക്​ വരും. ജി.എസ്​.ടി നഷ്​ടപരിഹാരം നല്‍കുന്നത്​ നിര്‍ത്തുമ്പോള്‍ വരുമാന നഷ്​ടമുണ്ടാകുമോയെന്ന ആശങ്ക സംസ്ഥാനങ്ങള്‍ക്കുണ്ട്​.

Post a Comment

വളരെ പുതിയ വളരെ പഴയ