വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ദ്ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും.

വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ദ്ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും.
തിരു.: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത അദ്ധ്യാപക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​യി. ആ​രോ​ഗ്യ​ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ല​രും വാക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​ത്.
     എ​ന്നാ​ൽ, പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത എ​ല്ലാ അ​ദ്ധ്യാ​പ​ക​രെ​യും പരി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. ആരോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ ഇ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നട​പ​ടി സ്വീ​ക​രി​ക്കും.
      സം​സ്ഥാ​ന​ത്ത് ഏ​ക​ദേ​ശം അ​യ്യാ​യി​ര​ത്തോ​ളം അദ്​ധ്യാ​പ​ക​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇവ​രി​ൽ കു​റ​ച്ചു​ പേ​ർ​ക്ക് മാ​ത്ര​മേ ആരോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ളു​വെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. ബാക്കിയുള്ളവർ മതവിശ്വസവും മറ്റുമാണ് വാക്സിൻ എടുക്കാതിരിക്കാനുള്ള കാരണങ്ങൾ. കുട്ടികൾക്ക് മാതൃകയാവേണ്ട അദ്ധ്യാപകർ വാക്സിൻ സ്വീകരിക്കാതെ, സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് ഗൗരവകരമായാണ് സമൂഹം നോക്കിക്കാണുന്നത്. ഇത്തരക്കാർക്ക് എതിരെ കർശന നടപടി വേണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ