പാർലമെന്റിന്റെ ശീതകാല സമ്മേളനം ബഹിഷ്കരിക്കാൻ പ്രതിപക്ഷത്ത് ആലോചന.
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ബഹിഷ്കരിക്കാൻ പ്രതിപക്ഷത്ത് ആലോച. രാജ്യസഭയിൽ നിന്നും 12 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് നീക്കം. അംഗങ്ങളെ സസ്പെൻഡ് ചെയ്തത് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്നാണ് ആക്ഷേപം.
എളമരം കരിം, ബിനോയ് വിശ്വം എന്നിവർ ഉൾപ്പെടെ 12 എംപിമാരെയാണ് സമ്മേളന കാലയളവ് തീരുന്നതു വരെ പുറത്ത് നിർത്തുന്നത്. കഴിഞ്ഞ സമ്മേളനത്തിന് ചെയ്ത കുറ്റത്തിനു ഈ സമ്മേളനത്തിൽ ശിക്ഷിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നു.
എംപിമാരുടെ സസ്പെൻഷൻ രാജ്യസഭാ ചട്ടങ്ങളുടെ ലംഘനവും ജനാധിപത്യ വിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്നും പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ