സംസ്ഥാനത്ത് സ്കൂള്‍ അദ്ധ്യയനം വൈകുന്നേരം വരെ.
തിരു.: സംസ്ഥാനത്ത് സ്കൂള്‍ അദ്ധ്യയനം വൈകുന്നേരം വരെയാക്കാൻ ആലോചന. നിലവില്‍ ഉച്ചവരെയാണ് ക്ലാസുകള്‍. ഡിസംബറോടു കൂടി അദ്ധ്യയനം വൈകുന്നേരം വരെ നടത്താനുള്ള നിര്‍ദ്ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്.
മന്ത്രി വി. ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. വെള്ളിയാഴ്ചത്തെ യോഗത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടക്കും. ഉച്ചവരെ മാത്രം ക്ലാസുകള്‍ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നതിനെ തുടർന്നാണ്, പുതിയ ആലോചന.
إرسال تعليق