ആറ് തീവണ്ടികളിൽ കൂടി അൺ റിസർവ്ഡ് കോച്ചുകൾ.
തിരു.: കേരളത്തിലൂടെ സർവീസ് നടത്തുന്ന ആറ് തീവണ്ടികളിൽ കൂടി വ്യാഴാഴ്ച മുതൽ അൺ റിസർവ്ഡ് കോച്ചുകൾ എർപ്പെടുത്തി. മംഗളൂരു-നാഗർകോവിൽ (16649) പരശുറാം എക്സ്പ്രസ്, നാഗർകോവിൽ-മംഗളൂരു (16650) പരശുറാം എക്സ്പ്രസ്, കോയമ്പത്തൂർ-മംഗളൂരു ഇന്റർ സിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22609), മംഗളൂരു-കോയമ്പത്തൂർ ഇന്റർ സിറ്റി സൂപ്പർഫാസ്റ്റ് (22610), മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (16605), നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) എന്നീ തീവണ്ടികളിലാണ് അൺ റിസർവ്ഡ് കോച്ചുകളെത്തുന്നത്. ഒരോ വണ്ടിയിലും ആറ് അൺ റിസർവ്ഡ് കോച്ചുകൾ വീതമാണ് ഉണ്ടാകുക.
ഇവയ്ക്കുള്ള സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ സ്റ്റേഷനുകളിൽ നിന്ന് ലഭിക്കും. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് പൂർണ്ണമായും റിസർവ്ഡ് ആയ മറ്റു വണ്ടികളിൽ യാത്ര അനുവദിക്കുന്നതല്ലെന്ന് റെയിൽവേ അറിയിച്ചു.
കണ്ണൂർ-ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് (16308-16307), എറണാകുളം സൗത്ത്-കണ്ണൂർ-എറണാകുളം സൗത്ത് ഇന്റർസിറ്റി (16305-16306), കണ്ണൂർ-കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16607-16608), മംഗളൂരു-കോയമ്പത്തൂർ-മംഗളൂരു എക്സ്പ്രസ് (16324-16323), ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമു (06023-06024), കണ്ണൂർ-മംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് (06477-06478) എന്നീ വണ്ടികളിൽ നേരത്തേ അൺറിസർവ്ഡ് കോച്ചുകൾ അനുവദിച്ചിരുന്നു.
إرسال تعليق