സംസ്ഥാന സർക്കാരിൻ്റെ നികുതിക്കൊള്ള അവസാനിപ്പിക്കുക: അഡ്വ. ടോമി കല്ലാനി.
വടവാതൂർ: കോവിഡ് മൂലം ദുരിതത്തിലായ ജനത്തിനോടുള്ള സംസ്ഥാന സർക്കാരിൻ്റെ വെല്ലുവിളിയാണ് പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി കുറയ്ക്കാത്തതെന്ന് കെ പി സി സി എക്സിക്യുട്ടീവ് അംഗവും മുൻ ഡി സി സി പ്രസിഡൻ്റുമായ ടോമി കല്ലാനി. വിജയപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി വടവാതൂർ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണയെ തുടർന്ന് മുഖ്യമന്ത്രിക്ക് ബഹുജനങ്ങളുടെ നിവേദന കത്തുകൾ അയച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധർണ്ണയോടനുബന്ധിച്ച് കളത്തിപ്പടിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് വിജയപുരം പഞ്ചായത്ത് പ്രസിഡൻ്റ് വി. റ്റി. സോമൻകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് മിഥുൻ ജി. തോമസിൻ്റ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടികളിൽ ജനപ്രതിനിധികൾ, പോഷക സംഘടന ഭാരവാഹികളും നൂറ് കണക്കിന് പ്രവർത്തകരും പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ