രക്തദാന ക്യാമ്പ് നടത്തി.
ദോഹ: ഖത്തറിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പുനർജനി, പ്രവാസി സാംസ്കാരിക സംഘടനയായ സമന്വയവുമായി സഹകരിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഇരു സംഘടനകളിൽ നിന്നുമായി നൂറ്റമ്പതിലേറെ പ്രവർത്തകർ രക്തദാനം നടത്തി. ദോഹ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ: ദീപക് മിത്തൽ, ഇന്ത്യൻ കൾച്ചറൽ സെൻറർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം പ്രസിഡണ്ടുമാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ