ഇന്ധന വില വർദ്ധനവ് : നവംബർ 27 ന് എൻസിപിയുടെ രാജ്ഭവൻ മാർച്ച്.

ഇന്ധന വില വർദ്ധനവ് : നവംബർ 27 ന് എൻസിപിയുടെ രാജ്ഭവൻ മാർച്ച്.

പുതുപ്പള്ളി: ഇന്ധനവില വർദ്ധനവിനെതിരെയും, പാചക വാതക സബ്സിഡി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പട്ട് എൻസിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 27 നു നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി പുതുപ്പള്ളി നിയോജക മണ്ഡലം കൺവൻഷൻ നടത്തി. പരിപാടിയുടെ വിജയത്തിനായി പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നുള്ള പങ്കാളിത്തം ഉറപ്പാക്കാൻ തീരുമാനമെടുത്തു. 
      പരിപാടിയുടെ വിജയത്തിനായി നടത്തിയ പുതുപ്പള്ളി നിയോജക മണ്ഡലം കൺവെൻഷൻ പാമ്പാടി റെഡ്ക്രോസ് ഹാളിൽ എൻസിപി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്മോൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ ജനറൽ സെക്രട്ടറി  ഗ്ലാഡ്സൺ ജേക്കബ്, രാജശേഖരപ്പണിക്കർ, നിയോജക മണ്ഡലം ഭാരവാഹികളായ ജോസഫ്, എം. കെ. മോഹൻദാസ്, കെ. കെ. ഗോപാലൻ, പ്രകാശ്, കെ. എം. ജോൺ, റെജി തോട്ടപ്പള്ളി, സാംസൺ കൂരോപ്പട, അപ്പച്ചൻ കുട്ടി എന്നിവർ പ്രസംഗിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ