ട്വൻ്റി 20 ലോകകപ്പ് ക്രിക്കറ്റ് ; സ്കോട്ട്‌ലൻഡിനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ജയം.

ട്വൻ്റി 20  ലോകകപ്പ് ക്രിക്കറ്റ് ; സ്കോട്ട്‌ലൻഡിനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ജയം.

ദുബായ്: ട്വൻ്റി 20  ലോകകപ്പ് ക്രിക്കറ്റിൽ, സ്കോട്ട്‌ലൻഡിനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ജയം.  ഇന്ത്യയുടെ നാലാം മത്സരത്തിലാണ് സ്ക്കോട്ട്ലാൻഡിനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം.
        ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്‌ലാൻഡ് 17.4 ഓവറിൽ 85 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, ഏഴാം (6.3) ഒവറിൽ ലക്ഷ്യം കണ്ടു. 
    സ്കോട്ട്ലാൻഡിന് വേണ്ടി ജോർജ് മണ്സേ 24 (19), മിഖായേൽ ലീസ്ക്ക് 21 (18) എന്നിവരാണ് റൺസ് നേടിയ മുമ്പൻമാർ. ബ്രാഡ് വീലിനാണ് രോഹിതിൻ്റെ വിക്കറ്റ്. രാഹുലിൻ്റെ വിക്കറ്റ് മാർക്ക് വാട്ടിടിനും.    
       ഇന്ത്യയ്ക്ക് വേണ്ടി കെ. എൽ.രാഹുൽ 50 (19), രോഹിത് ശർമ്മ 30 (16) എന്നിവരാണ് കൂടുതൽ റൺസ് നേടിയത്. മുഹമ്മദ് ഷമി (3), രവീന്ദ്ര ജഡേജ (3), ജസ്ബീർ ബൂംറാ (2), രവിചന്ദ്ര അശ്വിൻ (1) എന്നിവരാണ് വിക്കറ്റുകൾ നേടിയത്.  രവീന്ദ്ര ജഡേജയാണ് പ്ലയർ ഓഫ് മാച്ച്.
      ഈ വിജയത്തോടുകൂടി ഇന്ത്യ, ടീം 2 വിൽ +1.619 റൺ റേറ്റോടുകൂടി മൂന്നാം സ്ഥാനത്ത് എത്തിയതിനാൽ, സെമി പ്രതീക്ഷ നില നിർത്തിയിരിക്കുകയാണ്. 

Post a Comment

വളരെ പുതിയ വളരെ പഴയ