മഴ ശക്തം; ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശം.
ശബരിമല തീർത്ഥാടനം നാളെ മുതല്‍ ആരംഭിക്കാകാനിരിക്കെ, സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദ്ദേശം. സംസ്ഥാനത്തിനകത്തു നിന്നും, പുറത്തു നിന്നും ധാരാളം തീർത്ഥാടകര്‍ എത്തിച്ചേരാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടും റെഡ് അലെര്‍ട്ടിനെ കുറിച്ചുള്ള അഞ്ജത നിമിത്തവും പലരും ശബരിമല പാതയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ നദികളിലും, കടവുകളിലും കുളിക്കാനായി ഇറങ്ങാന്‍ സാധ്യത ഉള്ളതിനാല്‍
അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ശബരിമല പാതയില്‍ ഇത്തരം സ്ഥലങ്ങളില്‍ തീര്‍ഥാടകര്‍
ഒരു കാരണവശാലും ഇറങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും പത്തനംതിട്ട ജില്ല കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.
പാലിക്കേണ്ട നിർദേശങ്ങൾ :-
1. അപകടകരങ്ങളായ കടവുകളിലും മറ്റും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഇറിഗേഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്.
2. നദികളിലും, കടവുകളിലും കുളിക്കാനായി ഇറങ്ങുന്നത് നിരോധിച്ച വിവരം തീർത്ഥാടകര്‍ക്കും, പൊതുജനങ്ങള്‍ക്കുമായി (വിവിധ ഭാഷകളില്‍ ഉള്‍പ്പടെ) മൈക്കിലൂടെ അറിയിപ്പ് നല്‍കുന്നതിന് പൊലീസ്, അഗ്നി രക്ഷാവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ നടപടി സ്വീകരിക്കേണ്ടതാണ്.
3. വനമേഖലയില്‍ അറിയിപ്പ് നല്‍കുന്നതിനു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കേണ്ടതാണ്.
4. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പു വരുത്തുന്നതിനായി പൊലീസ്, വനം വകുപ്പ് എന്നിവര്‍ പ്രത്യേക പട്രോളിംഗ് ടീമിനെ നിയോഗിക്കേണ്ടതാണ്.
5. പമ്പയിലും പരിസര പ്രദേശങ്ങളിലും ഇക്കാര്യം ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, പൊലീസ്, ഡ്യൂട്ടി മജിസ്ട്രേറ്റ് എന്നിവര്‍ ഉറപ്പു വരുത്തേണ്ടതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ