കോട്ടയത്ത് ഉരുള്‍ പൊട്ടല്‍; 12 പേരെ കാണാതായി, മൂന്നു മൃതദേഹങ്ങള്‍ കിട്ടി.

കോട്ടയത്ത് ഉരുള്‍ പൊട്ടല്‍; 12 പേരെ കാണാതായി, മൂന്നു മൃതദേഹങ്ങള്‍ കിട്ടി.
കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടല്‍. 12 പേരെ കാണാതായി. ഇതില്‍ മൂന്ന് മൃതദേഹങ്ങള്‍ ലഭിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മൂന്ന് വീടുകള്‍ ഒലിച്ചു പോയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് തെക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  കോട്ടയത്ത് കൂട്ടിക്കലടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടർ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങിനാണ് സഹായം തേടിയത്.
തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. 
      കോട്ടയം കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി ഭാഗത്തേക്ക് യാത്ര നിരോധിച്ചു. തൃശൂർ ചാലക്കുടിയിൽ ലഘു മേഘവിസ്ഫോടനമുണ്ടായിട്ടുണ്ട്. 
 
   റവന്യു മന്ത്രിയുടെ ഓഫിസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. നമ്പർ –

8606883111
9562103902
9447108954
9400006700
ഫോണിലോ വാട്സാപ് മുഖേനയോ ബന്ധപ്പെടാം

മലമ്പുഴ ഡാം തുറന്നു, 4 ഷട്ടറുകളും 5 സെന്റിമീറ്റർ വീതം ഉയർത്തി

കോട്ടയം ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾകോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ എമർജൻസി ഓപറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017.താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.

Post a Comment

വളരെ പുതിയ വളരെ പഴയ