കനത്ത മഴ: കോട്ടയത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് കരസേന രംഗത്ത്.
കോട്ടയം: കനത്ത മഴയെത്തുടർന്ന്, കോട്ടയത്ത് രക്ഷാ പ്രവർത്തനങ്ങൾക്ക് കരസേന രംഗത്തെത്തി. മേജർ അബിൻ പോളിൻ്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് കോട്ടയത്ത് എത്തിയത്. ഉരുൾപൊട്ടലിൽ ഇതുവരെ ആറ് മരണം റിപ്പോർട്ട് ചെയ്തിതിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്.
കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള റോഡുകൾ എല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. അതിനാൽ, രക്ഷാപ്രവർത്തനങ്ങൾക്ക് വ്യോമ സേനയുടെ സേവനം തേടിയിട്ടുണ്ട്. സാരംഗ് എം 70 ഹെലികോപ്റ്ററുകളാണ് എത്തുന്നത്. അതേസമയം, കനത്ത മഞ്ഞുവീഴ്ചയുള്ളതിനാൽ ഹെലികോപ്റ്ററുകൾ എത്തിച്ചേരാൻ വൈകിയേക്കും. വേണ്ടിവന്നാൽ, കൂടുതൽ ഹെലികോപ്റ്റുകൾ എത്തിതിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രിമാരായ വി. എൻ. വാസവനും റോഷി അഗസ്റ്റിനും പറഞ്ഞു.
നിലവിൽ നാട്ടുകാർ മാത്രമാണ് രക്ഷാപ്രവർത്തനത്തിന് ഉള്ളത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ