ഇടുക്കിയിൽ ശക്തമായ മഴ. വിവിധ ഇടങ്ങളിൽ നാശനഷ്ടം.

ഇടുക്കിയിൽ ശക്തമായ മഴ. വിവിധ ഇടങ്ങളിൽ നാശനഷ്ടം.
 
മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. തൊടുപുഴ മുട്ടത്ത് വന്‍ പാറക്കഷണം റോഡിലേക്ക് പതിച്ചു.
       തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ട്, പെൺകുട്ടി മരിച്ചു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു.
      പനംകുട്ടിയില്‍ മണ്ണുമാന്തി യന്ത്രം തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.
    പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
       ഇടുക്കി ഡാമില്‍ 2391. 36 ആണ് ജലനിരപ്പ്. ബ്ലൂ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. 2396 അടിയായാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.
     കല്ലാർ ഡാം തുറന്നേക്കും. ജില്ലയിൽ കനത്ത മഴ പെയ്യുന്ന  സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ ഇന്ന് വൈകുന്നേരം മുതൽ കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെൻറീമീറ്റർ വീതം ഉയർത്തി, 10 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുകി വിട്ടു. കല്ലാർ, ചിന്നാർ പുഴകളുടെ ഇരുകരകളിലുമുള്ളവർ  ജാഗ്രത പാലിക്കേണ്ടതാണ്.
       പെരിയാറിൽ വെള്ളം കൂടിയതിനാൽ ചപ്പാത്തു പാലത്തിലൂടെ ഉള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ