കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.

കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.
ന്യൂഡൽഹി: കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍ അടക്കം 51 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്.
നാല് വൈസ് പ്രസിഡന്റുമാര്‍, 16 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍, 30 എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിങ്ങനെയാകും പട്ടികയിൽ ഉണ്ടാവുകയെന്നാണ് വിവരം.
കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവര്‍ നേരത്തെ ഹൈക്കമാന്റിന് സമര്‍പ്പിച്ച പട്ടികയില്‍ മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. തുടര്‍ന്ന് ഇവരുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ