സംസ്ഥാനത്ത് ഇന്നും മഴ തുടരും; 11 ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യത.

സംസ്ഥാനത്ത് ഇന്നും മഴ തുടരും; 11 ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യത.


തിരു.: സംസ്ഥാനത്ത് ഇന്നും മഴ തുടരും. 11 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
      അതേസമയം, ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടില്ല.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് മഴയ്‌ക്ക് സാദ്ധ്യതയുള്ളത്. യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.
ജില്ലകളില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനാണ് സാദ്ധ്യത. നിലവില്‍ മഴയ്‌ക്ക് ശമനമുണ്ടെങ്കിലും വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച മുതല്‍ കേരളത്തിലെ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും, വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് 27 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Post a Comment

വളരെ പുതിയ വളരെ പഴയ