പേമാരി; കെഎസ്‌ഇബിയ്ക്ക് നഷ്ടമായത് 13.67 കോടി രൂപ, തകരാറിലായത് 4.18 ലക്ഷം കണക്ഷനുകള്‍.

പേമാരി; കെഎസ്‌ഇബിയ്ക്ക് നഷ്ടമായത് 13.67 കോടി രൂപ, തകരാറിലായത് 4.18 ലക്ഷം കണക്ഷനുകള്‍.

തിരു.: സംസ്ഥാനത്തെ മഴക്കെടുതിയില്‍ കെഎസ്‌ഇബിക്ക് 13.67 കോടി രൂപ നഷ്ടമുണ്ടായെന്ന് കെഎസ്‌ഇബി. മഴക്കെടുതിയില്‍ 11 കെവി ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉള്‍പ്പെടെ നശിച്ചാണ് വലിയ നാശനഷ്ടമുണ്ടായത്. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കും.
      മൂന്നരലക്ഷം കണക്ഷനുകളാണ് തടസ്സപ്പെട്ടത്. ഇതില്‍ രണ്ടര ലക്ഷത്തോളം കണക്ഷനുകള്‍ പുന:സ്ഥാപിച്ചു. മഴ ഏറെ നാശം വിതച്ച മേഖലകളില്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം കണക്ഷനുകള്‍ പുന:സ്ഥാപിക്കാനുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ കണക്ഷനുകള്‍ പുന:സ്ഥാപിക്കും. 60 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോമറുകളും തകരാറിലായെന്നാണ് കണക്ക്. സംസ്ഥാനത്ത് ആകെ 4.18 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ തകരാറിലായിട്ടുണ്ട്.
    അതേസമയം, മഴ ശക്തമായതിനാലും കണക്ഷനുകൾ തകരാറിലായതിനാലും വൈദ്യുതി ആവശ്യത്തില്‍ കുറവ് വന്നിട്ടുണ്ട്. പ്രതിദിന ഉപഭോഗം 3400 മെഗാവാട്ടാണ്. പീക് ടൈമിലെ വൈദ്യുതി ലഭ്യത കുറവ് 50 മെഗാവാട്ട് മാത്രമാണ്. അതുകൊണ്ട് തന്നെ നിലവില്‍ കാര്യമായ വൈദ്യുതി പ്രതിസന്ധിയില്ല. ജലവൈദ്യുത പദ്ധതികളില്‍ നിന്നും പരമാവധി ഉത്പാദനം നടത്തുന്നുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ