കക്കി–ആനത്തോട്, ഷോളയാർ ഡാമുകൾ തുറന്നു; 6 ഇടങ്ങളിൽ കൂടി റെഡ് അലർട്ട്.
പത്തനംതിട്ട ജില്ലയിലെ കക്കി–ആനത്തോട് അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയർത്തി. പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ് ഒന്നരയടി വരെ ഉയരും. കുട്ടനാട്ടിൽ നാളെ രാവിലെ വെള്ളമെത്തും. ഷോളയാർ അണക്കെട്ട് തുറന്നതിനെ തുടർന്ന്, വൈകിട്ട് നാലോടെ ചാലക്കുടിയിലേക്ക് വെള്ളമെത്തും.
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലെ മലയോരമേഖലയില്‍ മഴ ശക്തമായി തുടരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, 6 ഡാമുകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, കുണ്ടള, മൂഴിയാർ, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത് എന്നീ ഡാമുകളിലാണ് റെഡ് അലർട്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ