ഇടുക്കി ഡാം തുറന്നേക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി
തൊടുപുഴ: നിലവിലെ നീരൊഴുക്ക് തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഡാം തുറക്കാതെ ഇരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ മറ്റു മാര്‍ഗ്ഗമില്ലെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. 2,397.14 ആണ് നിലവിൽ ഡാമിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 93.17 ശതമാനം വെള്ളം നിറഞ്ഞു.
നീരൊഴുക്ക് കുറഞ്ഞതിനാൽ റെഡ് അലര്‍ട്ട് രണ്ടു ദിവസത്തിനു ശേഷം മാത്രമെന്ന് കെഎസ്ഇബി ഡാം സുരക്ഷ ചീഫ് എന്‍ജിനീയര്‍ പറഞ്ഞിരുന്നു. ജില്ലയിലെ മഴ പരിഗണിച്ച് സര്‍ക്കാരിന്റെയും ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഡാം തുറക്കുക. ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം പൂർണ്ണതോതിലാക്കി. ആറിൽ 5 ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. 3-ാം നമ്പർ ജനറേറ്ററിന്റെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ