റെയിൽവേ സീസൺ ടിക്കറ്റ് നാളെ മുതൽ പുനരാരംഭിക്കും.

റെയിൽവേ സീസൺ ടിക്കറ്റ് നാളെ മുതൽ പുനരാരംഭിക്കും.
കോട്ടയം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തി വച്ച സീസണ്‍ ടിക്കറ്റ് റെയില്‍വേ നവംബര്‍ ഒന്ന് മുതല്‍ പുനാരംഭിക്കും. നാളെ മുതലാണ് സീസണ്‍ ടിക്കറ്റ് വിതരണം ചെയ്യുക. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 2020 മാര്‍ച്ച്‌ 24 ആണ് സീസണ്‍ ടിക്കറ്റ് നിറുത്തി വച്ചത്. ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ട്രെയിനുകള്‍ സാധാരണ നിലയിലേക്ക് ഓടിത്തുടങ്ങിയതോടെയാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സീസണ്‍ ടിക്കറ്റ് പുനാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പ്രതിദിനം യാത്ര ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ഓരോ ദിവസവും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നതിന് വന്‍തുകയാണ് മാസം തോറും ചെലവാകുന്നത്. സീസണ്‍ ടിക്കറ്റ് വിതരണം ചെയ്യാന്‍ തുടങ്ങുന്നതോടെ ഇത്തരം യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാകും. 


Post a Comment

أحدث أقدم