ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലര്‍ട്ട്.

ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലര്‍ട്ട്.

ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി ഡാമിൽ റൂൾ കർവ് പ്രകാരം ബ്ലൂ അലേർട്ട് 2391.31 അടിയും, റെഡ് അലേർട്ട് ലെവൽ 2397.31 ആണ്. ജലനിരപ്പ് 2398 അടിയിൽ തുടരുന്നതിനാലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്. മൂന്ന് ഷട്ടറുകള്‍ ഉയർത്തിയിട്ടും ഇടുക്കി ഡാമിന്റെ ജലനിരപ്പ് കുറയുന്നില്ല. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. 
        മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് കൂടി 135 അടിയിലെത്തി. മുല്ലപ്പെരിയാറിൽ ഒരു അടി കൂടി ഉയർന്നാൽ ആദ്യ ജാഗ്രത മുന്നറിയിപ്പ് നൽകും.

Post a Comment

വളരെ പുതിയ വളരെ പഴയ