ശമ്പളവും പെൻഷനും വര്‍ദ്ധിപ്പിച്ചു.

ശമ്പളവും പെൻഷനും വര്‍ദ്ധിപ്പിച്ചു.
ന്യൂഡൽഹി: ശമ്പളവും പെൻഷനും മൂന്ന് ശതമാനം വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ശമ്പളത്തിന്റെ ഭാഗമായ ഡിഎ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്. ഇത് 47 ലക്ഷത്തിലേറെ വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68 ലക്ഷത്തിലേറെ വരുന്ന പെന്‍ഷന്‍കാര്‍ക്കും നേരിട്ട് ഉപകാരപ്പെടും. 2021 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഡിഎക്ക്  പുറമേ ഡിആറിലും വര്‍ദ്ധനവുണ്ട്. 9488.7 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാരിനുണ്ടാവുക.

Post a Comment

വളരെ പുതിയ വളരെ പഴയ