ഇടുക്കി: സംസ്ഥാന ഏറ്റവും വലിയ ജലാശയമായ ഇടുക്കി ഡാം നാളെ രാവിലെ 11 മണിക്ക് തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

    ഇന്ന് ഉച്ചയ്ക്ക് ശേഷം വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തിര നടപടി. 100 സെ. മീ. വീതമാണ് ഷട്ടറുകൾ ഉയർത്തുക. ഏകദേശം ഒരു ലക്ഷം ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാറിൻ്റെ തീരത്തുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

         ഇന്ന് വൈകിട്ട് ആറ് മണിയോടെ റെഡ് അലേർട്ട് പ്രഖ്യാപിക്കും.