അതിതീവ്ര മഴ: പി.എസ്.സി പരീക്ഷകള്‍ മാറ്റി.

അതിതീവ്ര മഴ: പി.എസ്.സി പരീക്ഷകള്‍ മാറ്റി.
തിരു.: ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടര്‍ന്ന് ഒക്ടോബർ 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. 21 ന് നടക്കുന്ന അസി: എഞ്ചിനീയര്‍ (സിവില്‍ ), 23 ന് നടക്കുന്ന ബിരുദതലം പ്രാഥമിക പരീക്ഷ എന്നിവയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
       സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചിരുന്നു. കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളാണ് പരീക്ഷകള്‍ നീട്ടി ഉത്തരവിറക്കിയത്.
       മഴയെത്തുടര്‍ന്ന പ്ലസ് വണ്‍ പരീക്ഷകളും മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ