ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു. ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു. ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
മൂലമറ്റം രതീഷ് പ്രസ് ഉടമ നീറണാകുന്നേല്‍ ചിദംബരത്തിന്റെ ഭാര്യ സുജാത (72) ഭര്‍ത്താവ് ചിദംബരം (75) എന്നിവരാണ് മരിച്ചത്.
     കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭര്‍ത്താവ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് സുജാത അന്വേഷിച്ചിറങ്ങിയത്. മൂലമറ്റം ടൗണിന് സമീപത്തു വെച്ച്‌ സുജാതയെ ചെറാടി സ്വദേശി ദിലുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഭാര്യയുടെ മരണ വിവരം അറിയിക്കാനായി നടത്തിയ അന്വേഷണത്തിനൊടുവില്‍ രാത്രി 10 മണിയോടെ ചിദംബരത്തെ സ്വന്തം പ്രസിനു സമീപത്തെ കിണറിലെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുതുകയായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ