വീടിന് തീപിടിച്ച് ഒരാൾ മരിച്ചു.
എറണാകുളം: വൈറ്റില പേട്ടയില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി സുനീർ എന്ന സലാവുദ്ദീന്റെ വാടക വീടിനാണ് തീപിടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സലാവുദ്ദീനും കുടുംബവും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സലാവുദ്ദീനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. മുകളിലത്തെ നിലയിലേക്ക് ഓടിക്കയറിയ ഇവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്.
തൃപ്പൂണിത്തുറ ഫയര്‍ഫോഴ്‌സില്‍ നിന്നും രണ്ട് യൂണിറ്റെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീടിനു പുറത്തു കിടന്ന വാഹനവും കത്തി നശിച്ചു. തീപിടിച്ചതറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ആളാണോ മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണമാരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ