വാക്സിനേഷനിൽ നൂറ് കോടിയ്ക്കരികെ ഭാരതം

വാക്സിനേഷനിൽ നൂറ് കോടിയ്ക്കരികെ ഭാരതം

ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സീൻ ഡോസ് ഇന്ന് നൂറ് കോടി കടക്കും. ഒന്‍പത് മാസത്തിനുള്ളിലാണ് നൂറ് കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാൻ ഇന്ത്യക്ക് സാധിച്ചത്. ചരിത്രം കുറിക്കുന്ന സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 
      ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. 
     രാജ്യത്ത് ഇന്നലെ വരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതിൽ 70 കോടി 68 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകാനായി. 29 കോടി 15 ലക്ഷം പേർക്കാണ് ഇതു വരെയും രണ്ട് ഡോസ് വാക്സീനും നൽകാനായത്. ആഘോഷങ്ങളുടെ ഭാഗമായി നേതാക്കൾ ഇന്ന് വിവിധ വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ