മഴ മാറി നിന്നു; അപ്പർ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് നേരിയ ശമനം.
മാന്നാർ: മഴ മാറി നിന്ന പകൽ, പ്രധാന ജലാശയങ്ങളിലെ ജലനിരപ്പു താഴ്ന്നതോടെ അപ്പർകുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു നേരിയ ശമനം. ഇന്നലെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നു. സന്ധ്യയോടെ ചെറുതായി ചാറ്റൽ മഴ പെയ്തെങ്കിലും ശക്തമായില്ലെന്ന സമാധാനമാണ് ജനങ്ങൾക്ക്. പമ്പാനദി, അച്ചൻ കോവിലാർ, കുട്ടംപേരൂർ ആറിലെയടക്കം ജലനിരപ്പു താഴ്ന്നു തുടങ്ങി. അണക്കെട്ടു തുറന്നു വിട്ട പമ്പാനദിയിലെ ജലനിരപ്പാണ് ഏറ്റവും കൂടുതലായി കുറഞ്ഞത്. ഇതിനു പ്രധാന തെളിവാണ് നവീകരണം പുരോഗമിക്കുന്ന കുട്ടംപേരൂർ ആറിലെ ഒഴുക്കു വടക്കോട്ടായത്. ചെന്നിത്തല, മാന്നാർ, ബുധനൂർ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാംപുകൾ ഇന്നലെയും സജീവമായി പ്രവർത്തിച്ചു. ജലനിരപ്പു താഴാത്തതിനാൽ ആരും തിരികെ വീടുകളിലേക്കു മടങ്ങിയിട്ടില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ