ക്യാമ്പിലെ ഭക്ഷണ വിതരണത്തിനിടെ സംഘര്‍ഷം; ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു.
ആലപ്പുഴ: ഹരിപ്പാടിന് സമീപം പളളിപ്പാട് ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണ വിതരണത്തെ ചൊല്ലി ആര്‍എസ്‌എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ പളളിപ്പാട് സ്വദേശി ഗിരീഷിന് വെട്ടേറ്റു. കനത്ത മഴയെ തുടര്‍ന്ന് നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. ഇവിടെയുളളവര്‍ക്ക് നടത്തിയ ഭക്ഷണ വിതരണത്തിന്റെ പേരിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഗിരീഷിന്റെ നില തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം. ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ