മഴ പെയ്താൽ കുളമായി പിറവം മാർക്കറ്റ്.
ഫോട്ടോ: കടപ്പാട്
പിറവം: മഴ പെയ്താൽ മാർക്കറ്റിനുള്ളിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് വ്യാപാരികളെയും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരെയും വലയ്ക്കുന്നു. നഗരസഭ മാർക്കറ്റിങ് ഷോപ്പിങ് കോംപ്ലസ്കിലെ താഴത്തെ നിലയിലാണു മാർക്കറ്റ്. മത്സ്യം, മാംസം, പച്ചക്കറി, പലചരക്ക് സ്ഥാപനങ്ങൾ ഉൾപ്പെടെ 30 സ്റ്റാളുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ശക്തമായ മഴക്കാലത്തു മാർക്കറ്റിലേക്കു പ്രവേശിക്കുന്ന ഭാഗം മുതൽ വെള്ളക്കെട്ടു രൂപപ്പെടും. റോഡിൽ നിന്നുള്ള വെള്ളം കൂടി ഒഴുകി എത്തുന്നതോടെ വെള്ളം വല്ലാതെ ഉയരും. മലിനജലം കൂടി കലരുന്നതോടെ നടക്കാൻ പോലും ബുദ്ധിമുട്ടാടാണ്. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യമില്ലാത്തതാണു ദുരിതം വർദ്ധിപ്പിക്കുന്നതെന്നു വ്യാപാരികൾ പറഞ്ഞു. ജനങ്ങൾ എത്താതായതോടെ മത്സ്യവ്യാപാരികൾ മാർക്കറ്റിനു പുറത്തിറങ്ങിയും കച്ചവടം ചെയ്യുന്നുണ്ട്. മാർക്കറ്റിലേക്കു പ്രവേശിക്കുന്ന ഇടനാഴിയും വൃത്തിഹീനമായ നിലയിലാണ്.
إرسال تعليق